ചെന്നൈ ഡിസംബര്‍ 12
സരസ്വതിയെ വിളിച്ചു സെറ്റ് ചെയ്താണ് ചെന്നൈയിലേക്ക് രെമ്യ ട്രെയിന്‍ കയറിയത്. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ എത്തുമ്പോഴെകും സൂര്യന്‍ തലയ്ക്കു മുകളില്‍ കത്തി നില്‍കുന്നുണ്ടായിരുന്നു.. യാത്രക്കാര്‍ എല്ലാം ഓരോ വശങ്ങളിലെക് നടന്നു നീങ്ങിയപ്പോള്‍ അപരിചിതമായ ചെന്നൈ നഗരവും അവളും ഒരു ചുവന്ന ബാഗ് ഉം മാത്രമായി ചുരുങ്ങി !!
സരസ്വതിയെ ഡയല്‍ ചെയ്തു നോക്കി .. ” നീങ്ക തുടര്‍വ് കൊള്ള ഇരിക്കും വാടക്കിയാലര്‍ തര്‍പോഴുത് ബിസിയാക ഇരുപ്പതാല്‍….,” അവള്‍ കാള്‍ കട്ട് ചെയ്തു എന്ത് ചെയ്യുമെന്ന് അറിയാതെ മിഴിച്ചു നിന്നു ..
” ഹ്രാ ഹ്രാ ” ന്നു അലറികൊണ്ട് ആ രൂപം മുന്നില്‍ വന്നത് അപ്പോഴാണ് .. രെമ്യ ഞെട്ടി മാറി നിന്നു .. മുഷിഞ്ഞു കീറിയ ഷര്‍ട്ട് ഉം പകുതിമുക്കാലും അഴുകി കറുത്ത പാന്റും ഇട്ടു മുടി കാട്ടി പരത്തി വിട്ടു ക്രാക്കി കാണിച്ചു ഒരു ഭ്രാന്തന്‍ !! ചെന്നൈ നഗരത്തില്‍ തന്നെ സ്വീകരിക്കാന്‍ എത്തിയ ആ രൂപത്തെ അവള്‍ അറപ്പോടെ നോക്കി .. കുറെ നേരം അവളെ തന്നെ തുറിച്ചു നോക്കി കൊണ്ട് ആ രൂപം ആള്‍കൂട്ടത്തില്‍ എവിടെയോ ചെന്ന് മറഞ്ഞു ..
മൊബൈല്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയപ്പോഴേക്കും ദൂരെ നിന്നും കൈ വീശികൊണ്ട് സരസ്വതി വന്നു .. രെമ്യ അവളുടെ പിന്നാലെ പോയി ..
തമിഴ് മാത്രം എഴുതിയ പച്ചയും മഞ്ഞയും കളറിലുള്ള ബസുകള്‍ അവരെ കടന്നു പോയി .. മഞ്ഞയില്‍ കുളിച്ചു നിന്നൊരു ഓട്ടോയില്‍ അവര്‍ സരസ്വതിയുടെ വീട്ടിലേക് തിരിച്ചു .. രണ്ടു മുറികളും ഒരു നീണ്ട സെന്‍ട്രല്‍ ഹാള്‍ ഉം ഉള്ള സുന്ദരമായ ഒന്നാണ് സരസ്വതിയുടെ വീട് .. ട്രെയിന്‍ ഇല്‍ നിന്നും കഴിച്ച വട ‘ പണി തന്നു’ എന്ന് മനസ്സിലാക്കിയതോടെ രെമ്യ ബാത്ത്റൂം ലക്ഷ്യമാക്കി ഓടി .. വയറു വേദനയും ശര്‍ദ്ധിയും .. സരസ്വതിയുടെ കയ്യില്‍ ഉണ്ടായിരുന്ന മരുന്നുകള്‍ ഒന്നും ഫലം ചെയ്യാതെ വന്നപ്പോള്‍ ആണ് ആശുപത്രിയില്‍ പോകാമെന്ന നിര്‍ദേശം അവള്‍ മുന്നോട്ട് വെച്ചത് ..
നേരം നന്നേ ഇരുട്ടിയിരുന്നു .. തെരുവുകളില്‍ അങ്ങിങ്ങായി ഓരിയിട്ട് കൊണ്ട് നടക്കുന്ന പട്ടികള്‍ മാത്രം .. തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ അവര്‍ നടന്നു .. ബസ് സ്റ്റോപ്പില്‍ രാവിലെ കണ്ട ഭ്രാന്തന്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു .. അവര്‍ അവനെയും കടന്നു ആശുപത്രിയില്‍ കയറി ..
ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഫാര്‍മസിയില്‍ നിന്നും കൊടുത്ത ഗുളികയും വാങ്ങി തിരിച്ചു നടന്നു.. ബസ് സ്റ്റൊപിനു മുന്നില്‍ .. ഇരുട്ടില്‍ രണ്ടു ശരീരങ്ങള്‍ അനങ്ങുന്നായിരുന്നു . ഒന്ന് ഭ്രാന്തന്‍ തന്നെ .. മറ്റേതു ?
പിടിച്ചു മാറ്റാന്‍ എന്നാവണ്ണം ബസ് സ്റ്റൊപിലെക് നടന്ന രെമ്യയെയും പിടിച്ചു വലിച്ചു സരസ്വതി റൂമിലേക്ക് നടന്നു .. രെമ്യ ഒച്ചയുണ്ടാക്കി അതൊന്നും സരസ്വതി കേട്ടില്ല ..