ചുവപ്പു കൊടികള്‍
” ഈ കമ്മ്യൂണിസ്റ്റ്കാര് എന്ന വര്‍ഗ്ഗം ഇവിടെ ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായേനെ ‘ !! ജേക്കബ് നെടുവീര്‍പ്പിട്ടു ! വരുണ്‍ അതു വളരെ ശരിയാണെന്ന അര്‍ത്ഥത്തില്‍ തല കുലുക്കി ..
‘ എന്താ വരുണിനു അങ്ങനെയൊന്നും തോന്നിയിട്ടില്ലേ ? അല്ല നിങ്ങള്‍ കണ്ണൂര്കാരെല്ലാം കമ്മ്യൂണിസ്റ്റ്കാര് ആണോ ? ”
വരുണ്‍ കുറച്ചു നേരം മിണ്ടാതിരുന്നു .. ഒരു പിരിയന്‍ ഗോവണി ഇറങ്ങി വരികയായിരുന്നു അവര്‍ . ‘ അതെ സര് .. സര് പറഞ്ഞത് വളരെ ശെരിയാണ് .. വികസന വിരുദ്ധര്‍ !! ” അവന്റെ മുഖം ചുവന്നു തുടുത്തു ..
വരുണിന്റെ മനസ്സിലേക്ക് സ്കൂള്‍ ലൈഫ് കടന്നു വന്നു .. അവിടെ വച്ച് തുടങ്ങിയതാണ് ഈ വിരോധം ! അടികൊണ്ടവനെ അതിന്റെ വേദന അറിയൂ .. കമ്മ്യൂണിസ്റ്റ് കോട്ടയില്‍ ആയിരുന്നു സ്കൂള്‍ .. സ്കൂള്‍ ഇല് ഒരേ ഒരു പാര്‍ട്ടി , സ്കൂള്‍ ലെ സ്റ്റാഫ് ഉം നാട്ടുകാരും പോലും കമ്മ്യൂണിസ്റ്റ് കാര്‍ !! എന്നിട്ടും ഒരു ദിവസം KSU ക്കാരെ തല്ലി ചതച്ചപ്പോള്‍ പ്രതിഷേധിക്കണമെന്നു തോന്നി .. ഒരു മുദ്രാവാക്യം വിളിച്ചതേ ഓര്‍മ്മ ഉള്ളൂ .. പിന്നെ കണ്ണ് തുറന്നത് ആശുപത്രിയിലാ .. ശരീരത്തില്‍ മൊത്തം കൂട്ടലും കുറയ്ക്കലും !!
ബെങ്കലൂരിലെ പഠനം തെല്ലൊരു ആശ്വാസമായിരുന്നു .. ഒരു സമരവും കാണാണ്ട് .. ഒരു ഹര്‍ത്താല്‍ ഉം കാണാണ്ട് ..എന്നിട്ടും വന്നു പെട്ടത് ഈ നരകത്തിലേക്ക് തന്നെയാണ് .. സമരങ്ങളുടെ, ഹര്‍ത്താലിന്റെ ഈറ്റില്ലമായ കേരളത്തിലേക്ക് !! വിശന്നു പൊരിഞ്ഞ ഹര്‍ത്താല്‍ ദിനങ്ങള്‍ വിരോധം കൂട്ടി .. കണ്‍സ്ട്രക്ഷന്‍ സൈറ്റ് ലെ വര്‍ക്ക് കള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടി വന്ന വിട്ടു വീഴ്ചകളും ‘ നോക്ക് കൂലി ‘ എന്ന പേരില്‍ ചെലവാക്കിയ അനേകായിരങ്ങളും ഉള്ളിലെ പക കൂട്ടി കൂട്ടി വന്നു ..
‘ വരുണ്‍ , ആ സ്ഥലം കണ്ടോ ? ‘ വെള്ളത്തില്‍ ഉയര്‍ന്നു നില്കുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടികൊണ്ട് ജേക്കബ് ചോദിച്ചു .. ‘ സമരം മൂലം നിര്‍ത്തി വച്ചേക്കുന്ന പാര്‍ട്ടാ .. അതും കൂടി തീര്‍ന്നാല്‍ നമ്മുടെ പ്രൊജക്റ്റ് കമ്പ്ലീറ്റ് ആകും .. അതെങ്ങനെയാ സഖാക്കള്‍ വിട്ടിട്ടു വേണ്ടെ!! .. എല്ലാവന്റെയും തോള്ളയില്‍ തിരുകി കൊടുക്കാഞ്ഞിട്ടല്ല !! നാറികള് കാശും വാങ്ങി വീണ്ടു വിലപെശുവാ !! ”
‘ നിങ്ങടെ കണ്ണൂര്‍ ഇല് അല്ലെ ഒരു നേതാവ് സ്റ്റേഷനില്‍ കയറി ‘എസ് ഐ ‘ യെ ഭീഷണിപ്പെടുത്തി കുഴപ്പമാക്കിയത് ‘
‘ അതെ സര് .. പക്ഷെ അയാള്‍ കമ്മ്യൂണിസ്റ്റ് അല്ല .. എല്ലാവരും പ്രശ്നക്കാര്‍ തന്നെയാണ് സര് ‘
” അതെ അതെ .. എല്ലാവരും പ്രശ്നക്കാര്‍ തന്നെ !! ഈ രാഷ്ട്രീയക്കാര്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ രാജ്യം എത്ര മുന്നേരിയേനെ !! സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷം ആയിട്ടും എന്തെങ്കിലും ഉണ്ടായോ !! എല്ലാരും കട്ട് മുടിച്ചതല്ലാണ്ട് !! ‘
അവര്‍ റോഡിലേക്കിറങ്ങി .. അവരുടെ യാത്രയെ തടസ്സപെടുത്തി കൊടികളും പ്ലക്കാര്‍ഡുകളും നടന്നു നീങ്ങി .. പ്രധിഷേധക്കാരുടെ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി ..
‘ ഇങ്കുലാബ് സിന്ദാബാദ് ‘
Lxman
കഥയില്‍/കഥയ്ക്ക് ഒരു കാതലും കണ്ടില്ല!
sudeep
ithu ishtapettillaa
Gautam
Awesome one 🙂 valare aanukaalika prasakthi undu