കൊലുസ്
‘മണിച്ചിത്രതാഴില്‍ ‘
ചിലങ്കയുടെ രൗദ്രം കണ്ടു
കവിതയില്‍ –
ഗോവണി ഇറങ്ങിപ്പോയ –
കൊലുസുകളെയും ,
പ്രണയ ലേഖനത്തില്‍ അത്
ഹൃദയ താളമായി
സ്വപ്നത്തില്‍ പക്ഷെ
അത് കിലുങ്ങിയില്ല
കൊലുസണിഞ്ഞ പാദങ്ങള്‍
നിശ്ചലമായിരുന്നു
ആ കണ്ണുകളുടെ തിളക്കം
മങ്ങിയിരുന്നു
ചുണ്ടില്‍ ചിരി മാഞ്ഞിരുന്നു