കടിഞ്ഞൂല്‍
അയാള്‍ ആശുപത്രിയിലേക്ക് ധൃതിയില്‍ നടന്നു . കയ്യിലെ കൂടയില്‍ മരുന്നുകളും ആപ്പിളും കറുത്ത മുന്തിരിയും മധുര നാരങ്ങയും ഉണ്ടായിരുന്നു . അവള്‍ക് അതൊക്കെ ആണ് ഇഷ്ടം , അയാള്‍ പോകുന്നതിനിടെ പറഞ്ഞു .
എവിടെ പ്രസവമുറി ?
തന്റെ ഭാര്യ അവിടെ ആണ് . കടിഞ്ഞൂല്‍ പ്രസവം .. താന്‍ മരുന്ന് വാങ്ങാന്‍ പുറത്തു പോകുമ്പോ പ്രസവ മുറിയിലേക്ക് കയറ്റിയതെ ഉള്ളൂ .. ഇരുട്ടില്‍ പൊടിഞ്ഞ വിയര്‍പ്പില്‍ അല്ല , ഗുരുവായൂരില്‍ കമിഴ്ത്തിയ ഉരുളിയില്‍ ഗര്‍ഭം ഉണ്ടായി , അതും മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍
അയാള്‍ നടത്തത്തിനു വേഗത കൂട്ടി .
പ്രസവ മുറി . ‘ രമയുടെ ആരെങ്കിലും ഉണ്ടെങ്കില്‍ അകത്തേക് വരാം ‘ വാതിലൂടെ തല പുറത്തേക് നീട്ടി നേഴ്സ് പറഞ്ഞു
അയാള്‍ അത്യഹ്ലാധത്തില്‍ അകത്തേക് കടന്നു .
കുട്ടിയെ നോക്കി കണ്ടു . ചുംബിച്ചു . ” പെണ്‍കുട്ടിയാ ” ഭാര്യ പറഞ്ഞു
അയാളുടെ തലയിലൂടെ ഗോവിന്ദച്ചാമി മുതല്‍ സുധീര്‍ കുമാര്‍ വരെ ഉയര്‍ത്തി വെച്ച പൗരുഷവുമായി കടന്നു പോയി
Mohammed Athif
hey frnd plz keep it up writ more…