ഓഫര്‍ ലെറ്റര്‍
//
//
എയര്‍പോര്‍ട്ട് റോഡില്‍ , ഗോള്‍ഫ് ക്ലബ് നു മുന്നില്‍ റോഡിനു ഇരുവശവുമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് കണ്ടപ്പോള്‍ ആദ്യം കരുതിയത് എല്ലാം ഗോള്‍ഫ് കളിക്കാന്‍ വന്ന കൂട്ടങ്ങള്‍ ആണെന്നാ .ഗോള്‍ഫ് ക്ലബും കടന്നു വാഹനങ്ങളുടെ നിര നീണ്ടപ്പോള്‍ , തെങ്ങിന്‍ തോപ്പുകള്‍ പോലും വാഹനങ്ങളും ആളുകളും നിറഞ്ഞു കണ്ടപ്പോള്‍ വല്ല അത്യാഹിതാമോ മറ്റോ നടന്നോ എന്നാ ഭയമായി . തിരക്കിനടയിലൂടെ കടന്നു പോകാന്‍ ഞാന്‍ സഞ്ചരിച്ച ബസ് ഏറെ ബുധ്ധിമുട്ടുന്നുണ്ടായിരുന്നു ..
കൊച്ചിന്‍ എയര്‍പോര്‍ട്ട് കണ്‍വെന്‍ഷന്‍ സെന്റെരിലേക്ക് ആണു ഈ നിര എന്നറിഞ്ഞപ്പോള്‍ ചങ്കിടിപ്പ് കൂടി .. തന്നോട് മത്സരിക്കാന്‍ വന്ന കൂട്ടങ്ങള്‍ ആണിതെല്ലാം !! ജോലി തെണ്ടി നടക്കുന്ന കള്ള പരിഷകള്‍ !! ഇവന്മാര്‍ക്ക് മറ്റെവിടെങ്കിലും പോയികൂടെ ? എന്തിനു എന്നും എന്റെ അന്നം മുടക്കാന്‍ എത്തുന്നു ??
ഏറെ പ്രതീക്ഷയോടെ ആണ് ജോബ് ഹന്ടിനു അപ്ലൈ ചെയ്തത് , ഇതെങ്കിലും ഒന്ന് ശരിയായി കിട്ടണേന്നു പടചോനോട് കേണു .. എന്നിട്ടും ഈ ജനക്കൂട്ടം കണ്ടപ്പോള്‍ പകച്ചു .. കഴിഞ്ഞ കുറെ ഇന്റര്‍വ്യൂകല്‍ ഓര്‍ത്തപ്പോള്‍ തെല്ലൊരു ആശ്വാസം ആയി , കൊക്കെത്ര കുളം കണ്ടതാണെന്ന ഭാവം വന്നു .. പക്ഷെ ഒരു കുളവും കൊക്കിനെ സ്വീകരിചില്ലെന്നോര്തപ്പോള്‍ വീണ്ടും മുഖം മങ്ങി !!
വരി വരിയായി നിരത്തിയിട്ട കാസേരകളിലെല്ലാം ആളുകള്‍ വന്നു നിറഞ്ഞു കൊണ്ടിരുന്നു .. ഏറെ കാത്തിരിപ്പിനൊടുവില്‍ ‘ എന്റെ നമ്പറും വന്നു ‘ , തികഞ്ഞ ആത്മവിശ്വാസത്തോടെ കടന്നു ചെന്നു .. എന്നും ഉള്ളപോലെ ‘ കിട്ടിയാല്‍ ഊട്ടി , ഇല്ലെങ്കില്‍ ചട്ടി ‘ എന്നാ മനോഭാവം പാടില്ലെന്നുണ്ടായിരുന്നു .. സര്‍ട്ടിഫിക്കറ്റ് അടങ്ങുന്ന ഫയല്‍ കൊടുത്തു , ചോദിച്ച ഓരോ ചോദ്യങ്ങള്‍ക്കും ശ്രദ്ധിച്ചു ഉത്തരം കൊടുത്തു . ഫൈനല്‍ ഇയര്‍ പ്രൊജക്റ്റ് പോലും ചോദ്യങ്ങള്‍ ആയപ്പോള്‍ തെല്ലൊന്നു പകച്ചെങ്കിലും ഉത്തരം പറയാന്‍ പറ്റി ..
എല്ലാം കഴിഞ്ഞു ഇറങ്ങി പോരുമ്പോള്‍ ഒറ്റയ്ക്ക് ഒരു മഹാ യുദ്ധം ജയിച്ച നിര്‍വിതി .. കയ്യിലെ ‘ ഓഫര്‍ ലെറ്റര്‍’ സൂര്യ പ്രഭയേറ്റ് ചുവന്നു .. ചെമ്മാനത്ത് സൂര്യന്‍ അസ്തമിക്കുകയാണ് .. എനിക്ക് ഇത് പുതിയൊരു ഉദയം .
ariyathe
=)) finally! a happy, optimistic story. jeevithathil chillapozhenkillum nalla karyangal sambhavikkum enna ormmpeduthal vendathaa.
ishtapettu, ishtapettu, ee series sherikkum publish cheiyy!
Shravan Raghunath (@HabitualLoner)
നന്നായിട്ടുണ്ടെടാ.
Manoj
nice