ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിക്കുന്നു
കഴിഞ്ഞ ആഴ്ചയിലെ ഒരു തിങ്കളില്‍ ആണ് അവനെയും കൊണ്ട് എമിരേറ്റ്സ് ന്റെ വിമാനം ഖത്തര്‍ ഇല്‍ പറന്നിറങ്ങിയത് .. ഓറഞ്ച് നിറത്തിലുള്ള അമേരിക്കന്‍ ടൂറിസ്റ്റര്‍ പെട്ടിയില്‍ ഡോളറ്സ് ആന്‍ഡ് പൌണ്ട്സ് ഇല്‍ നിന്ന് വാങ്ങിച്ച പുതിയ കുപ്പായങ്ങല്കൊപ്പം ഒരു നൂറു മോഹങ്ങളും കുത്തി നിറച്ചാണ് അവന്‍ ഓരോ ചുവടും വെച്ചത് ..
പുതിയ കമ്പനി .. പുതിയ ജോലി .. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പുനര്‍ജനിക്കുകയാനെന്നു അവനു തോന്നി .. കൊച്ചിയിലെ തന്റെ കമ്പനി ഇല നിന്നും രേപുടെഷനില്‍ വരുമ്പോള്‍ ഇത്രയൊന്നും അവന്‍ പ്രതീക്ഷിചില്ലാര്‍ന്നു .. വീതിയേറിയ കാബിന്‍ .. സുന്ദരികളും സ്നേഹം നിരഞ്ഞവരുമായ സഹ പ്രവര്‍ത്തകര്‍ .. സ്ടിലിഷ് ആയ ബില്‍ഡിംഗ് .. പിന്നെ നല്ല പാക്കേജ് ഉം .. കേരളത്തില്‍ തനിക് കിട്ടിയതിന്റെ 8 ഇരട്ടി ആണ് കിട്ടാന്‍ പോകുന്നതെന്നു അറിഞ്ഞപ്പോ ഒന്നും നോക്കാണ്ട് ലിസ്റ്റ് ഇല്‍ തന്റെ പേരും എഴുതി കൊടുത്തു .. നറുക് വീണപ്പോള്‍ അവനും ലിസ്റ്റ് ഇല്‍ .. അപ്പോള്‍ ഉണ്ടായ സന്തോഷം .. പിന്നെ ഒരു പാസ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഓഫീസ് ആയ ഓഫീസ് ഒക്കെ നിരങ്ങിയതും അവനും ഇവനുമെല്ലാം കൈകൂലി കൊടുത്തതും .. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ..
തന്റെ വര്‍ക്കിംഗ് ടൈം കഴിഞ്ഞു .. അവന്‍ കമ്പ്യൂട്ടര്‍ ലോഗ് ഓഫ് ചെയ്തു എഴുന്നേറ്റു നടന്നു .. ബലിഷ്ടമായ ഒരു കരം അവന്റെ ചുമലില്‍ വന്നു വീണു .. ” കോഡിംഗ് കഴിഞ്ഞില്ലല്ലോ .. നീ അത് ചെയ്തു തീര്‍ത്തിട്ട് പോയ മതി ” !!