ഒരു നാള്‍
നീ എനിക്ക് തന്ന കണ്ണുനീരാല്‍
നിന്‍ കണ്‍ നിറയും ..
ഞാന്‍ കണ്ടു മടുത്ത
ദു:സ്വപ്നങ്ങള്‍
നിന്‍ ഉറക്കം കെടുത്തും
എന്നെ അലട്ടിയ ചിന്തകളുടെ
കൂമ്പാരത്തില്‍ നീ ഒറ്റപെടും
അപ്പോഴും നീ എന്നെ മനസ്സിലാക്കില്ല
നിന്റെ തെറ്റ് തിരുത്തില്ല
അന്ന് നീ ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങും
മരണത്തെ ആശിക്കും
പക്ഷെ മരണം നിന്നെ പുല്കില്ല
നീ ഒറ്റക്കിരുന്നും
കരഞ്ഞും
നിന്‍ ജീവിതം തീര്‍ക്കും
അന്ന് നീ അറിയും
നിന്നെ ഞാന്‍ എത്ര മാത്രം
സ്നേഹിച്ചിരുന്നെന്നു