Blog

ഒരു കുളിര്‍ തെന്നലായ് നീയെന്നെ പുല്കുന്നതും കാത്ത്..

ഒരു അപ്പൂപ്പന്‍ താടിയായ് ജന്മമെടുത്തത് ആര്‍ക്കും ഒരു ഭാരമാകാതെ സ്വതന്ത്രമായി വാനില്‍ പറന്നു ഈ ജീവിതം ആസ്വദിക്കാനാണ് ..

പക്ഷെ .. പറന്നുല്ലസിച്ചു ,ജീവിത  സുഖങ്ങള്‍  മാത്രം  കണ്ട  എന്റെ  കണ്ണുകളില്‍  ഇന്ന്  വിഷാദം  തളം  കെട്ടി നില്‍ക്കുന്നു .പതിവായി  എന്റെ  കൂടെ  വന്നു ,കിന്നാരം  പറഞ്ഞു ,കാഴ്ചകള്‍  കാട്ടിത്തന്നിരുന്ന  കാറ്റും  എന്നെ  വെറുത്തുവോ?

കാട്ടില്ലാതെ  കടലിലെ  പായക്കപ്പല്‍  പോലെ  എന്റെ  യാത്രയിത  ഇവിടെ  അവസാനിച്ചിരിക്കുന്നു .അല്ലിപ്പിടിചിരുക്കുന്ന  ഈ  ചില്ല  പോലും  എപ്പോള്‍  വേണമെങ്കിലും  നിലം  പറ്റുമെങ്കിലും  ,താഴെ  വീണു  മുള്ള്  കുത്തിക്കേരി  ഈ  ജന്മം  വെടിയാന്‍  ഞാന്‍  തയ്യാറല്ല ..

പ്രിയേ ..നീ  അറിയുന്നില്ല ,നീയില്ലാത്ത  ഈ  ജീവിതം  എത്ര  ദുഷ്കരവും  വിഷാദങ്ങള്‍  നിറഞ്ഞതുമാനെന്നു .നീയില്ലാതെ  എനിക്കെങ്ങനെ  എന്റെ  യാത്ര തുടരാനാകും?എനിക്കെങ്ങനെ  എന്റെ  ലക്ഷ്യത്തിലെത്താന്‍  സാദിക്കും ?

ഒരു  തോടിനുള്ളില്‍  പുറം  ലോകത്തിന്റെ  ചതികലരിയാതെ  ദു:ഖങ്ങളരിയാതെ യുഗങ്ങളായി  ഒതുങ്ങികൂടിയിരുന്ന എന്നെ  ഉണര്‍ത്തിയത് നീയാണ് ,തോട്  പൊളിച്ചു  പുറത്തു  വരാനുള്ള  ഊര്‍ജ്ജം  നല്‍കിയത് ,പുതിയ  കാഴ്ചകള്‍  കൊണ്ട്  നടന്നു  കാട്ടിയത്  നീയാണ് .ഇരവിലും  പകലിലും  കൂടെ  നടന്നു  സ്നേഹ  മന്ത്രങ്ങള്‍  ചൊല്ലിത്തന്നത്  നീയാണ് .പുലര്‍  മഞ്ഞിനും  പനിനീര്‍  ധലത്ത്തിലെ  മഴത്തുള്ളിക്കും  മനസ്സില്‍  ഇടം  കൊടുതാത്തതും  നിന്ന്നലാണ് ..

ഒരു  കുളിര്‍  തെന്നലായ്  നീ  എന്നെ  പുണരുന്നതും  കാത്ത് …

Comments

  • =)

    August 2, 2012
Share via
Copy link
Powered by Social Snap