ഒരിക്കല്‍ കൂടി
പോകുന്നതിനു മുമ്പ് –
എന്നെ ഒന്ന് വിളിക്കുക ,
എന്നും ഓര്‍മ്മയില്‍
സൂക്ഷിക്കാന്‍
എനിക്കാ ശബ്ദം വേണം ,
ഇനിയൊരു കൂടിക്കാഴ്ച – എന്ന് ?
അറിയില്ല !!
വേണം എനിക്കാ വാക്കുക്കള്‍
ഏകാന്തത
മടുപ്പിക്കുന്ന
ചൊറിച്ചില്‍ ഉണ്ടാക്കുന്ന
ഉറക്കമില്ലാത്ത രാത്രികളില്‍
താരാട്ട് പാട്ടായി
എന്നെ ഉറക്കുവാന്‍ ,
ദുഃഖം എന്‍ വാനില്‍
പെയ്തൊഴിയാത്തൊരു മേഘമായ്
കാഴ്ച മറക്കുമ്പോള്‍
തളരാതെ നിര്‍ത്തുവാന്‍
ഉണര്‍ത്തു പാട്ടായ്
എന്നെ വിളിക്കുമോ
ഒരിക്കല്‍ കൂടി ?