ഏപ്രില്‍ 10
താന്‍ ഇത്രയും കാലം കാത്തിരുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടിയാണെന്ന് അവനു തോന്നി .. ഇന്നത്തോടെ ഈ നശിച്ച ഏര്‍പ്പാടിനോട് ഗുഡ് ബൈ പറയാല്ലോ എന്നാ ആശ്വാസം ആയിരുന്നു അവന്റെയുള്ളില്‍.
ഏതു നശിച്ച നേരത്താണ് തനിക് ഇങ്ങനെയൊരു കമ്പനിയില്‍ ജോലിക് ചേരാന്‍ തോന്നിയത് ? പലപ്പോഴും ബോധത്തോടെയും ബോധമില്ലാണ്ടും അവന്റെ ദീര്‍ഘ നിശ്വാസങ്ങളില്‍ അലിഞ്ഞു പോകുന്ന ഒരു കൂട്ടം ചോദ്യങ്ങളില്‍ മുഴച്ചു നിന്നവയില്‍ അതും ഒന്നായിരുന്നു ..
എല്ലാരെയും പോലെ ഒരുപാടു മോഹങ്ങളുമായാണ് എഞ്ചിനീയറിംഗ് കോളേജ് ന്റെ പടവുകള്‍ ഇറങ്ങിയത് .. നാട്ടില്‍ സ്വന്തമായൊരു കമ്പനി .. എല്ലാര്ക്കും ഗ്രീന്‍ എനര്‍ജി .. എനര്‍ജി സവിംഗ് ടെക്നോളജി .. ഹോം ഓടോമേഷന്‍ … ഹോ ചിന്തിച്ചു കൂട്ടിയതിനു കണക്കില്ലായിരുന്നു .. കമ്പനി എങ്ങനെ വര്‍ക്ക് ചെയ്യണം .. എത്രത്തോളം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം എന്നൊക്കെ സ്കെട്ച് ചെയ്തപ്പോഴും ആര് ഇതൊക്കെ ചെയ്യുമെന്നതിന് ഒരു ഉത്തരവും ഇല്ലായിരുന്നു.
കോളേജില്‍ നിന്ന് താന്‍ പഠിച്ചെടുത്തതോന്നും അല്ല തന്‍ ഇനിയുള്ള ലൈഫില്‍ ഉപയോഗിക്കാന്‍ പോകുന്നതെന്ന വലിയ തിരിച്ചറിവ് പിന്‍വലിവ് തന്നു..
അന്നും സഹായത്തിനു വന്നത് ഗഫൂര്‍ക്ക തന്നെ .. ധാരാളം സംസാരിക്കാന്‍ ഇഷ്ടപെടുന്ന ഗഫൂര്‍ക്ക .. എല്ലാത്തിനെ പറ്റിയും നല്ല ധാരണയുള്ള ഗഫൂര്‍ക്ക .. അങ്ങേരു പറഞ്ഞു തന്നു . എന്ത് ചെയ്യണമെന്നും .. എഇടെ നിന്ന് തുടങ്ങണമെന്നും .. ” നീ ആദ്യം ഇതൊക്കെ എങ്ങനെയാ ചെയ്യാന്നും കണ്ടു പടിക്ക് .. ഒരുത്തനുണ്ട് ,.. ഞമ്മടെ കമ്പനീല് നീ പറേണ ഇമ്മാതിരി സാധാനോക്കെ ചെയ്തത് ഓനാ ,, പോയി കണ്ടു നോക്ക് .. ഞമ്മള് പറഞ്ഞയച്ചതാന്നു പറഞ്ഞാ മതി ഓനോട് “
അങ്ങനെ ഗഫൂര്‍ക്ക ന്റെ ‘ സുപര്സയുമായി’ കൊച്ചിക്ക് വണ്ടി കേറി ..
കൊച്ചി : എഞ്ചിനീയറിംഗ് പഠിച്ച ഇതൊരു കേരളീയന്റെയും സ്വപ്‌നങ്ങള്‍ തുടങ്ങുന്നത് ഈ അറബിക്കടലിന്റെ രാജ്ഞിയുടെ മടിത്തട്ടില്‍ നിന്നാണ് .. തടിയന്മാരായ മുതലാളിമാരുടെ ഇന്റര്‍വ്യൂ .. ശേഷം അന്ന് തന്നെ ഫീല്‍ഡ്ലേക്കുള്ള ഇറക്കവും .. സ്കൈലൈന്‍ ഉം ഹീര ബില്ടെര്‍സ് ഉം ഒക്കെ ആയി എത്ര എത്ര സൈറ്റ് കല്‍ .. എപ്പോഴാണ് പിന്നെ കല്ല് കടി തുടങ്ങിയത് ?
വലിയൊരു സൈറ്റ് തന്നെ ഒറ്റക് ഏല്പിച്ചത് മുതലാണ് തിരുവനതപുരം ലോബ്ബി തലപൊക്കാന്‍ തുടങ്ങിയത് .. വൃത്തികെട്ട ജന്തുക്കള്‍ !! പട്ടികളുടെ അട്ടിടുടെ ആര്‍ന്നു അവന്മാര്‍ക്ക് .. പട്ടി പുല്ലു തിന്നില്ല പശൂനെ തീറ്റികില്ല ടൈപ്പ് ! ഓരോ ദിവസവും ഓരോ പ്രശങ്ങള്‍ .. പ്രശ്നത്തിന്റെ ഒക്കെ മൂല കാരണം ആരാണ് കേമന്‍ ? ഇപ്പൊ വന്ന താനോതോ രണ്ടോ മൂന്നോ കൊല്ലമായി ചെയ്തോണ്ടിരികുന്ന അവരോ എന്നായിരുന്നു … ഇതൊക്കെ മനസ്സിലാക്കിയപ്പോഴാണ് പിരിഞ്ഞു പോകാം എന്നൊരു തോന്നല്‍ മനസ്സില്‍ വന്നു പിടി പെട്ടത് ..
ഇന്ന് ഏപ്രില്‍ 10 .. അവരോടു ഈ വര്‍ക്ക് ചെയ്തു തീര്‍ക്കുമെന്ന് പറഞ്ഞ ദിവസം .. ഇന്നലെ തന്നെ വര്‍ക്ക് ..തീര്‍ന്നിരിക്കുന്നു .. അതിന്റെ ഡോകുമെന്റ്സ് എല്ലാം സുബ്മിറ്റ് ചെയ്തിരിക്കുന്നു .. ഇനി തനിക് പടിയിരങ്ങാം ..
അവന്‍ നടന്നു .. പുതിയൊരു ചക്രവാളവും തേടി ..