അറ്റസ്റ്റേഷന്‍
ME യും M Tech ഉം ഒന്നാണെന്ന് അറ്റസ്റ്റ് ചെയ്യിക്കാന്‍ ആണ് മനു ജോസഫ് MGR യുണിവേര്സിറ്റിയില്‍ എത്തിയത് . നീണ്ട ക്യു വില്‍ വിയര്‍ത്തൊലിച്ചു ക്ലാര്‍ക്കിന്റെ മുന്നിലെത്തിയപ്പോഴേക്കും അവന്‍ ഏറെ വലഞ്ഞിരുന്നു !!
പോയ ഉടനെ തന്നെ യുണിവേര്സിറ്റി പ്രസിദ്ധീകരിച്ച ‘ അംഗീകൃത കോളേജ് ലിസ്റ്റ് ‘ എടുത്തു കയ്യില്‍ കൊടുത്തു ക്ലാര്‍ക്ക, അതില്‍ നിന്നും കോളേജ് കണ്ടുപിടിച്ചെടുക്കാന്‍ പറഞ്ഞു . കനലെടുത്തു വായിലിട്ടവനെ പോലെ ആയി മനു ! തന്റെ കോളേജ് ആ ലിസ്റ്റില്‍ ഉണ്ടാവില്ലെന്ന് അവനു അത്രക് ഉറപ്പായിരുന്നു !
വിനായക മിഷന്‍ യുണിവേര്സിറ്റിയില്‍ പഠിച്ചത് വലിയ തെറ്റായിപ്പോയെന്ന് മുന്പ് നടന്ന കുറെ ജോബ് ഇന്റര്‍വ്യൂ കൊണ്ട് തന്നെ മനസ്സിലാക്കിയതാണ് മനു , അത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതായി ഈ സംഭവം .. ലക്ഷങ്ങള്‍ മുടക്കി ഒരു പത്രത്തിന്റെ വിലപോലും ഇല്ലാത്ത കടലാസ് കഷണം ആണല്ലോ താന്‍ നേടിയതെന്ന് ഓര്‍ത്തപ്പോള്‍ അവനു സങ്കടം തോന്നി .
അവന്‍ ലിസ്റ്റ് വായിച്ചു കൊണ്ടിരുന്നു .. ‘ അധിയമാനും ‘ ‘ ശ്രീനിവാസയും ‘ എല്ലാം ഉണ്ട് ലിസ്റ്റില്‍ .. എന്നിട്ടും തന്റെ കോളേജ് മാത്രം ഇല്ല !! അവസാനം ലിസ്റ്റില്‍ പിറകില്‍ നിന്ന് മൂന്നാമതായി അവന്‍ ആ കണ്ടു ” വിനായക മിഷന്‍ യുണിവേര്സിറ്റി” ആദ്യം വിശ്വസിക്കാന്‍ ആയില്ലെങ്കിലും , അവന്‍ ആ കോഡ് എഴുതി ക്ലാര്‍ക്കിന് കൊടുത്തു .. ഇനി തനിക് ഗള്‍ഫിലേക്ക് പറക്കാം .. അവന്റെ മനസ്സ് ഒരു മോഹപക്ഷിയായി വാനിലേക്ക് പറന്നുയര്‍ന്നു .