അരമന രഹസ്യം
വിളിച്ചുണര്‍ത്തിയത് തോമാച്ചന്‍ ആണ് .. കൂടെ ഓടാന്‍ പറഞ്ഞു . താന്‍ കരുതി വല്ല ഭൂമി കുലുക്കമോ തീ പിടുത്തമോ മറ്റോ ആണെന്ന് . വലിയൊരു കൂട്ടം ഞങ്ങളുടെ മുന്നിലൂടെ പോകുന്നുണ്ടായിരുന്നു . ഞങ്ങളും കൂടെ ചേര്‍ന്നു .പെട്രോമക്സ് വെളിച്ചങ്ങളും പന്തങ്ങളും നിറഞ്ഞ വഴികള്‍ ! ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും നാട്ടുകാര്‍ക്ക് ഇന്നും പ്രിയം ഇതിനോടൊക്കെ തന്നെ !
നടത്തം പള്ളിയുടെ മുന്നില്‍ ചെന്ന് അവസാനിച്ചു . അവിടെ മര്‍ദനം എട്ടു വാങ്ങിയ നിലയില്‍ പള്ളിയില്‍ അച്ഛന്‍ ! കൂടെ ഒരു മൂലക് നിന്ന് തേങ്ങി കൊണ്ട് സിസ്റ്റര്‍ മാര്‍ഗരെറ്റ് !! നടന്നതെന്തെന്നു മനസ്സിലാക്കാന്‍ ആരോടും ഒന്നും ചോദിക്കേണ്ടി വന്നില്ല ..