ഹോം വര്‍ക്ക്
അഖിലിനു വരണമെന്നേ ഇല്ലായിരുന്നു , ‘ സ്കൂള്‍ ഇല് ചെന്ന് എന്തുണ്ടാക്കാനാ ??‘ .. പല വര്‍ണ്ണങ്ങള്‍ അണിഞ്ഞ കുട്ടികളുടെ ഇടയില്‍, സ്കൂള്‍ ബസിന് വേണ്ടി കാത്തു നിന്നപ്പോള്‍ അവന് ഓര്‍ത്തത് അതാണ് . കുറച്ചു മുമ്പ് അമ്മ നിറച്ചു തന്ന ടിഫ്ഫിന്‍ ബോക്സും ബാഗിലേന്തി ബസ് സ്റ്റോപ്പ്ലേക്ക് നടന്നു പോയപ്പോഴും അവന്റെ ഉള്ളില്‍ അത് തന്നെ ആയിരുന്നു ചിന്ത ..
‘ കര്‍ത്താവേ ഇന്ന് ശോഭ മിസ്സ് ലീവ് ആയിരിക്കണേ .. ഞാന്‍ മെഴുകുതിരി കത്തിച്ചേക്കാമേ ‘ അവന് കണ്ണുകള്‍ അടച്ചു കൊണ്ട് മനസ്സില്‍ കുരിശ് വരച്ചു . മാത്ത്സ് ഹോം വര്‍ക്ക് ആണേല്‍ ഒന്നും ചെയ്തിട്ടില്ല .. പോരാഞ്ഞിട്ട് ഇന്ന് മാത്ത്സ് ക്ലാസ്സ് ടെസ്റ്റ് ഉം ഉണ്ട് !! ഒഴിഞ്ഞു കിടക്കുന്ന മാത്ത്സ് നോട്ട് ബുക്ക് ഉം ആയി തന് എങ്ങനെ മിസ്സ് നെ ഫേസ് ചെയ്യും !! മിസ്സ് തന്റെ കയ്യിലെ ചൂരല്‍ വടി ഒന്ന് ച്ചുഴട്ടും ! അത് കാറ്റില്‍ ചൂളമടിച്ചു തന്റെ കയ്യില്‍ പതിക്കും !! മുന്നില്‍ ഇരിക്കണ സൂസിയും മേരിയും അതും കണ്ടു കളിയാക്കി ചിരിക്കും ! അവര്‍ ചിരിക്കണ കണ്ടാല്‍ ക്ലാസ്സ് മൊത്തം ഒപ്പം കൂടും !! ഹോ ഓര്‍ക്കാന്‍ കൂടി വയ്യ !!
തിരിച്ചു വീട്ടിലോട്ടു ചെല്ലാമെന്നു വെച്ചാ , പപ്പ ഉണ്ട് ! ഒരു അടവും നടക്കൂല്ല ! കഴിഞ്ഞ വട്ടം വയറു വേദന ആണെന്നും പറഞ്ഞു സ്കൂളില്‍ പോവാണ്ട് ഇരുന്നതാര്ന്നു .. ഒരു ഫോണ്‍ കാള്‍ വരുന്നതും പപ്പാ തന്റെ നേര്‍ക്ക് കുതിക്കുന്നതും മാത്രമേ ഓര്‍മ്മ ഉള്ളൂ .. അടിച്ചു തുടയിലെ തോലെടുതാര്ന്നു പപ്പ !! അന്നും പാര ആയതു ഈ ശോഭ മിസ്സ് തന്നെ ! മിസ്സ് വിളിച്ചു പറഞ്ഞത്രേ ‘ അഖിലിനു എന്ത് പറ്റി ? ക്ലാസ്സ് ടെസ്റ്റ് വെച്ചാല്‍ ഒരിക്കലും അവന് ഉണ്ടാവില്ലല്ലോ , ഞാന്‍ പിന്നെ എങ്ങനെയാ മാര്‍ക്ക് ഇടുക ‘ !! ഈ മിസ്സ് നു ഇതൊക്കെ വീട്ടില്‍ വിളിച്ചു പറയേണ്ട വല്ല ആവശ്യോം ഉണ്ടോ ?? തന്നോട് പറഞ്ഞാ പോരെ !! അഹങ്കാരി .. വെറുതെ അല്ല മിസ്സ് നെ കെട്ടിയോന് ഇട്ടേച്ചു പോയത് !! മിസ്സ് നു അങ്ങനെ തന്നെ വേണം !!
വീട്ടിലോട്ടും പോകാന്‍ പറ്റില്ല ! ക്ലാസ്സ് കട്ട് ചെയ്യാനും പറ്റില്ല !! വീണ്ടും ഒരു വിളി വീട്ടിലേക്ക് പോയാല്‍ വീട്ടില്‍ നിന്ന് പുറത്താക്കാനും പപ്പാ മടിക്കൂല്ല !!
അവന്റെ മുന്നില്‍ സ്കൂള്‍ ബസ് വന്നു നിന്നു .. പ്രോഗ്രാം ചെയ്ത പാവയെ പോലെ അവന് ബസില്‍ കയറി ഇരുന്നു.
ariyathe
aathmakadhayaanalle? innenkillum onnu homework cheiyu, khaleelikka. paavam miss!