Blog

സ്ത്രീധനം

മദനിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .. ചീകി വെക്കാതെ അലസമായി അങ്ങുമിങ്ങും പറന്നു നിക്കുന്ന തലമുടി , ചുളുക്ക് വീണ വസ്ത്രങ്ങള്‍ , ക്ഷീണിതമായ മുഖം .. ചത്ത മനസ്സും ഇനിയും ജീവന്‍ അറ്റു പോകാതൊരു ദേഹവുമായി അവന്‍ കടക്കകത്ത് ഇരുന്നു ..

സഹീര്‍ ഇതൊക്കെ കണ്ടോണ്ടിരിക്കുക ആണ് . എന്നും കുളിച്ചു മുടി വശത്തേക് ചീകി , ടിപ് ടോപ്‌ ഇല്‍ , അത്തറും പൂശി എത്താരുള്ളവന്‍ ഇന്ന് എല്ലാം നഷ്ടപെട്ടവനെ പോലെ വന്നിരുന്നപ്പോള്‍ അവനും തോന്നി സങ്കടം.

” എന്താണ്ടാ .. കപ്പലു മുങ്ങിയോ ?”

മദനി തിരിച്ചൊന്നും പറഞ്ഞില്ല , രൂക്ഷമായി അവനെ ഒന്നു നോക്കുക മാത്രം ചെയ്തു

എന്നത്തെയും പോലെ അല്ല മദനിയുടെ ‘ഇന്ന് ‘ തുടങ്ങിയത് , രാവിലെ ‘മറിയത്തിന്റെ ‘ കയ്യീന്നു ചായ കിട്ടാണ്ട് , മോനെ കാണാണ്ട് . മോന്റെ നെറുകയില്‍ ചുംബിക്കാതെ ഒക്കെ ആണ് അവന്റെ ഇന്ന് തുടങ്ങിയത് .

അവന്‍ വിധൂരങ്ങളിലേക് കണ്ണെറിഞ്ഞു . നനവാര്‍ന്ന കണ്ണുകള്‍ അവന്റെ കാഴ്ചയെ മറച്ചു . എങ്ങോട്ടെങ്ങിലും ഓടി പോകണമെന്ന് തോന്നി , അവന്‍ കട വിട്ടിറങ്ങി , ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു അക്സിലെടരില്‍ കൈ കൊടുത്തു .. വലിയൊരു കരി വണ്ടിനെ പോലെ അത് മൂളി പാഞ്ഞു. നഗരം പിന്നിട്ടു , മേല്‍ പാലങ്ങളും പുഴയും കടന്നു , പച്ച വിരിച്ച വയലുകള്‍ കടന്നു അത് പോയി .

വെള്ളയടിച്ച , മുന്നില്‍ നീല പന്തലിട്ട വീടിനു മുന്നില്‍ അത് ചെന്ന് നിന്നു , വേഗം പറത്തി  വിട്ട ചുവന്ന പൊടി പൊങ്ങി താന്നു .. നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ വിയര്‍പ്പിനെ തുടച്ചു കളഞ്ഞവന്‍ അകത്തു കയറി . വരിവരിയായി നിരത്തിയിട്ട ചുവന്ന കസേരകള്‍ക്കിടയിലൂടെ ബഹളങ്ങളിലേക്ക്.. തന്നെ അറപ്പോടെ തുറിച്ചു നോക്കുന്ന മുഖങ്ങള്‍കിടയിലൂടെ മുറിയിലേക്കും ..

മറിയം വന്നു , കയ്യില്‍ ചൂടുള്ള ചായ .. ‘ ഇത്രേം ചെറ്റത്തരം ചെയ്തിട്ടും ഇവളെന്നെ വെറുത്തില്ലേ ?’

” ഉറക്കം നന്നായിരുന്നോ ഇക്കാ ? വല്ലതും കഴിച്ചിനോ ? അപ്പം ഉണ്ട് , എടുകട്ടെ ? “
ഹ്മ് മ് മ് … എനികൊന്നും വേണ്ട . നീ പൊയ്ക്കോ ..
മദനി എഴുന്നേറ്റ് ഇരുമ്പ് അലമാരയിലെ കണ്ണാടിയില്‍ നോക്കി .. പൊട്ടിയ കണ്ണാടി ചില്ലുകളില്‍ അവന്‍ ഒരു രാക്ഷസനെ പോലെ തോന്നി .. ഇന്നലെ ദേഷ്യം വന്നപ്പോള്‍ എരിഞ്ഞുടച്ചതാണ് ..

ഏതു നശിച്ച നേരത്താണോ തനിക് അങ്ങനെയൊക്കെ ചെയ്യാന്‍ തോന്നിയത് ? മറിയത്തിന്റെ ‘ചെറുതിന്റെ ‘ കല്യാണം സ്വന്തം പെങ്ങളുടെ കല്യാണം പോലെ നടത്തി കൊടുക്കെണ്ടാവനാണ് താന്‍ !! എന്നിട്ടാണ് ഇന്നലെ സ്ത്രീധന ബാക്കിയും ചോദിച്ചു വഴക്കുണ്ടാക്കിയത്‌ .. തനിക് തരാനുള്ളത്‌ തന്നു തീര്‍ത്തിട്ട് മാത്രം നടത്തിയാ മതി ‘ഫൗസീടെ ‘ കല്യാണം എന്നൊക്കെ പറഞ്ഞത് !! അമോച്ചനും ആയി വഴക്കുണ്ടാക്കിയപ്പോ തടയാന്‍ വന്ന മറിയത്തെയും താന്‍ അടിച്ചു , ഈ ചില്ല് എറിഞ്ഞുടച്ചു .. എന്നിട്ടും ദേഷ്യം തീരാഞ്ഞപ്പോ വീട് വിട്ടു ഇറങ്ങിപ്പോയി !!

മറിയം വീണ്ടും വന്നു , പോക്കറ്റില്‍  നിന്നും ഒരു പൊതിയെടുത്ത് മദനി അവളുടെ കയ്യില്‍ വെച്ച് കൊടുത്തു .  ”രണ്ടു പവന്‍ ഉണ്ട് .. . ഫൌസിക്ക് കഴുത്തില്‍ ഇട്ടു കൊടുക്ക് ,. എനിക്ക് ഇച്ചിരി നേരം കിടക്കണം, ഇന്നലെ ഒട്ടും ഉറക്കം കിട്ടീല്ല  ‘
ബഹളങ്ങളുടെയും ഓര്‍മ്മകളുടെയും വാതില്‍ കൊട്ടിയടച്ചു അവന്‍ കിടന്നു .

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap