Blog

നോക്കു കൂലി

തലേ ദിവസം ഒപ്പിട്ടു കൈപറ്റാന്‍ ആരെയും കണ്ടില്ലെന്നും പറഞ്ഞു ബ്ലൂ ഡാര്‍ട്ട്കാര്‍ മടങ്ങിപോയെന്നും അറിഞ്ഞാണ് ഇല്ലാത്ത സമയം ഉണ്ടാക്കി കൊച്ചിയില്‍ നിന്നും തിരുവനന്തപുരം വരെ പോയത് . പറഞ്ഞ സമയത്ത് തന്നെ ബ്ലൂ ഡാര്‍ട്ടിന്റെ വണ്ടി വന്നു . ബാംഗ്ലൂര്‍ ഇല്‍ നിന്നും കയറ്റി വിട്ട 15 പെട്ടി സാധനങ്ങള്‍ സൈറ്റ് ന്റെ ഒരു മൂലക്ക് ഇറക്കി വെച്ച് , ഡെലിവറി റിപ്പോര്‍ട്ടില്‍ ഒപ്പും വാങ്ങിച്ചു അവര്‍ പോയി .

സെക്യൂരിറ്റി അപ്പൂപ്പന്‍ 2 വട്ടം വന്ന് വാര്‍ണിംഗ് തന്നു ” മക്കളെ , ഇതൊക്കെ നിങ്ങടെ സ്റ്റൊരിലെക് മാറ്റുന്നുണ്ടെങ്കില്‍ പെട്ടെന്ന് ആയികൊലും .. യുനിയന്‍ കാര്‍ ആരേലും വന്നാല്‍ പിന്നെ കാശ് കുറെ ചെലവാകും ”

അങ്ങേരു പറഞ്ഞു പോയതെ ഉള്ളൂ .. ചുവന്ന ഷര്‍ട്ട്‌ ഉം ഇട്ടു രണ്ടു കുടവയരന്മാര്‍ വന്നു അന്വേഷണം തുടങ്ങി .

” ആരാ ഇത് ഇറക്കി വച്ചേക്കണേ ? ആരാ ഇതിന്റെ ആള് ?? ” ദൈവ ദൂതനെ പോലെ വന്നൊരു ഫോണ്‍ കാള്‍ എന്റെ ശ്രദ്ധ അവിടെ നിന്നും മാറ്റി . ചുറ്റും നോക്കി ആരും മറുപടി പറയാന്‍ കാണാഞ്ഞപ്പോ അവര് സ്ഥലം വിട്ടു .

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap