Blog

നമ്പര്‍ 604 എയര്‍പോര്‍ട്ട് വോള്‍വോ

//
//

ബോര്‍ഡോന്നും വെക്കാണ്ട് പോകുന്നത് കണ്ടപ്പോള്‍ കലിയാണ് വന്നത് , കയ്യില്‍ ഒരു കല്ലുണ്ടായിരുന്നെങ്കില്‍ എറിഞ്ഞുടച്ചേനെ .. മനസ്സില്‍ കോപം കോപം തിരതല്ലിയെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അകത്തു കയറി ഇരുന്നു .. പതുക്കെ ചോദിച്ചു ‘ നിങ്ങള്‍ക്ക് ആളെ കയറ്റണം എന്നൊന്നും ഇല്ലേ ? അതോണ്ടാണോ ബോര്‍ഡോന്നും വെക്കാണ്ട് പോകുന്നെ ? ‘

എയര്‍പോര്‍ട്ടിലേക്ക് ‘നേരെയുള്ള’ ഒരേ ഒരു യാത്ര മാര്‍ഗ്ഗം ആണ് , അരമണിക്കൂര്‍ ഇടവിട്ട്‌ ഓടുന്ന വോള്‍വോ ബസ്സുകള്‍ .. ആനവണ്ടികള്‍ എന്ന പേരുമാറ്റി KSRTC ടെ മുഖച്ഛായ തന്നെ മാറ്റിയത് ഓറഞ്ച് നിറത്തില്‍ ഓടുന്ന ഈ ‘എസീ ‘ ബസ്സുകള്‍ ആണ് .. ദിനവും ഇടപള്ളി മുതല്‍ എയര്‍പോര്‍ട്ട് വരെ , ബാലേട്ടന്റെയും അശേച്ചിയുടെയും സംസാരം കേട്ട് , സ്പീകറിലൂടെ ഒഴുകിയെത്തുന്ന ദാസേട്ടന്റെ പാട്ടു കേട്ട് . എന്തെങ്കിലും വായിച്ച് , ബസ്‌ സ്റൊപ്പുകളില്‍ ബസ്‌ കാത്തു നിക്കുന്ന സുന്ദരികളെയും നോക്കി കൊണ്ട് കുളിര്‍മ്മയില്‍ ഒരു യാത്ര ..

ദിനവും കണ്ടു കണ്ടു സഹയാത്രികരെല്ലാം പരിചിതരായികഴിഞ്ഞു .. ഒന്നിടവിട്ട ദിവസങ്ങളില്‍ മാറി വരുന്ന കണ്ടക്ടര്‍മാര്‍ പോലും പരിചിതര്‍ .. എന്നിട്ടും ഇന്ന് ..

ബോര്‍ഡ്‌ പോലും വെക്കാതെ , ആളെ കയറ്റാണ്ട് പോയത് ‘ എയര്‍പോര്‍ട്ട് വോള്‍വോ’ ആണെന്ന് തിരിച്ചറിയാന്‍ അതികം സമയം വേണ്ടി വന്നില്ല .. സൂപ്പര്‍ ഹീറോ അല്ലാതോണ്ട് പുറകെ ഓടി കയറാനൊന്നും മെനകെട്ടില്ല .. പിന്നാലെ വന്ന അങ്കമാലി ബസ്‌ അനുഗ്രഹം ആയി .. കിതച്ചു ഓടി അത്താണി എത്തിയപ്പോഴേക്കും ആരെയോ കാത്തു നില്കുന്നത് പോലെ എയര്‍പോര്‍ട്ട് വോള്‍വോ .. തുറന്നിട്ട വാതിലൂടെ അകത്തു കടന്നപോള്‍ , മനസ്സില്‍ ആകെ ഒരു ചോദ്യം മാത്രേ ഉണ്ടാര്‍ന്നുള്ളൂ .. ‘ എന്തിനു ?? ‘

ടിക്കറ്റ്‌ തന്നോണ്ട്‌ കണ്ടക്ടര്‍ പറഞ്ഞു ‘ ഏസീ വര്‍ക്ക്‌ ആകുന്നില്ല , അതോണ്ടാ ബോര്‍ഡ്‌ വെക്കാഞ്ഞേ ‘ .. ചൂട് കാറ്റ് കൊണ്ട് ‘ ഏസീ ബസ്‌ ‘ ഇല്‍ വിയര്‍ത്തുകുളിച്ചു എയര്‍പോര്‍ട്ട് ഇല്‍ എത്തുമ്പോഴേക്കും , വണ്ടി നിര്താണ്ട് പോയ ഡ്രൈവര്‍ക്ക് മനസ്സില്‍ ഒരു നൂറു വട്ടമെങ്കിലും നന്ദി പറഞ്ഞു കഴിഞ്ഞിരുന്നു ..

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap