Blog

ഖുത്തുബ

സാധാരണ നിസ്കാരത്തിനു മൗലവി കൈ കെട്ടി ‘ അള്ളാഹു അക്ബര്‍ ‘ എന്ന് പറയുമ്പോഴാണ് പള്ളിയില്‍ എത്താറ് .. വുളു എടുത്ത് ഓടി സഫ്ഫില്‍ നിക്കുംപോഴേക്കും മൗലവി ‘ അള്ളാഹു അക്ബര്‍ ‘ എന്നും പറഞ്ഞു ‘ രുകൂഹിലേക്ക്’  പോയിരിക്കും

ജീവിതത്തില്‍ ആദ്യായിട്ടാണ്‌ ജുമുഅക്ക് ഇത്ര നേരത്തെ എത്തുന്നത് ! ‘ മദ്രസയില്‍ പോയിരുന്ന കാലത്ത് പോലും വീട്ടില്‍ ചെന്ന് ഊണു കഴിച്ചു , അവിടെയും ഇവിടെയും ഇരുന്നു നേരം കൂട്ടി , ഖുതുബ കഴിയുമ്പോഴെ താന്‍ എത്താറുള്ളൂ ! വെള്ളിയാഴ്ച നമസകാരത്തിന് നേരത്തെ എത്തിയത് അവനു തീര്‍ത്തും വിശ്വസിക്കാന്‍ ആയില്ല !

മൗലവി മലയാളത്തില്‍ പ്രസംഗിക്കുന്നു ! ഇതെന്തു കൂത്താണ് .. സുന്നികള്‍ മലയാളത്തില്‍ കുതുബ നടത്താറുണ്ടോ ? ഇത്രേം കാലം അറബിയില്‍ അല്ലാര്‍ന്നോ ?? ഇതൊക്കെ എപ്പോ മാറി ?  തനിക് ഒരു എത്തും പിടിയും കിട്ടുന്നില്ല ! ആരോടെങ്കിലും ചോദിക്കാമെന്നു വെച്ചാ നാണക്കേടാണ് ! ” പോത്ത് പോലെ വളര്‍ന്നിട്ടും ഇതൊന്നും അറിയൂല്ലെടാ ഹിമാറെ”  എന്നായിരിക്കും മറുപടി !

ഇതാണ് പറയുന്നത് .. ‘ വല്ലപ്പോഴുമെങ്കിലും പള്ളിയിലോക്കെ ഒന്ന് പോകണം എന്ന് ! പ്രാര്‍ത്ഥനയുടെ സ്റ്റൈല്‍ ഒക്കെ മാറ്റിയിറ്റുണ്ടോ എന്നെങ്കിലും അറിയണ്ടേ !! പടച്ചോനേ ഞമ്മളെ കാത്തോളീന്‍  !!

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap