Blog

കൈക്കൂലി

ദൈവങ്ങളാണ് തുടങ്ങിയത്
മനുഷ്യന്‍ പിന്തുടര്‍ന്നു

കാണിക്ക ആയും
ദക്ഷിണ ആയും
നേര്‍ച്ച ആയും
ദൈവങ്ങള്‍ വാങ്ങി

ഭണ്ടാരങ്ങള്‍ നിറയുന്നത്
മനുഷ്യനും കണ്ടു
അവനും കീശ നിറച്ചു .

Comments

  • കാര്യം കാണാന്‍ അത് നടത്തിതരാന്‍ കഴിവുള്ളവരെ ദൈവമായി കണ്ടു കാണിക്ക അര്‍പ്പിക്കുന്നു. അതിനെ കൈക്കൂലി എന്ന് പറയാമോ? നേര്ച്ചപ്പണം,കാണിക്കപ്പണം,ദക്ഷിണ എന്ന് തന്നെയല്ലേ പറയേണ്ടത്? അല്ല തെറ്റ് പറ്റി.. ചെയ്യാത്ത കാര്യത്തിനു നല്‍കുന്നത് ദക്ഷിണ,നേര്ച്ച,കാണിക്ക. ചെയ്തു തരുന്ന കാര്യത്തിനു കൊടുക്കുന്നത് കൈ കൂലി..കൈക്കൂലി നീണാള്‍ വാഴട്ടെ..സ്വന്തം കാര്യം സിന്ദാബാദ്‌..

    August 26, 2012
Share via
Copy link
Powered by Social Snap