കണ്ണ്
//
//
തിളങ്ങുന്ന കറുത്ത കണ്ണുകള്‍ . കറുപ്പിന് ആഴം കൂട്ടാന്‍ വാലിട്ടു എഴുതിയ കണ്മഷി , മസ്കാര . ഒരു ന്യൂ ഇയര്‍ എനിക്ക് സമ്മാനിച്ച വിലയേറിയ രത്നങ്ങള്‍ .
അവള് – അനുജ . കൂടെ പഠിച്ചവള്‍ . കറുത്ത കണ്ണുകളില്‍ ലോകം തന്നെ ഒളിപിച്ചു വെച്ചവള്‍ . എന്നെ കാണാന്‍ എനിക്ക് അവളുടെ കണ്ണുകളില്‍ നോക്കേണ്ടി വന്നു . ആ കണ്ണുകള്‍ , പേടിയായിരുന്നു അവളുടെ കണ്ണുകളില്‍ നോക്കാന്‍ , ഓരോ വട്ടവും അതില്‍ ആഴ്ന്നു പോകുമോ എന്ന് ഞാന്‍ ഭയന്നു . പ്രണയമായിരുന്നു , ആ കണ്ണുകളോട് . പിന്നെ അത് അവളോടായി .
വെറുക്കുമോ എന്നാ ഭയത്തില്‍ മൂടി വെക്കേണ്ടി വന്ന പ്രണയം . പ്രണയ നഷ്ടം എന്ന് ഒരിക്കലും വിളിക്കാന്‍ കഴിയാത്ത വിടവുകള്‍ . എല്ലാം ഇന്നലെ പോലെ ഓര്‍മയില്‍ . തെളി നീരില്‍ സ്വന്തം മുഖമെന്ന പോല്‍ എന്റെ മനസ്സില്‍ അവള് .
എല്ലാം കഴിഞ്ഞു കാലം കുറെ ആയി . ആ കണ്ണുകള്‍ ഇന്ന് മറ്റൊരാള്‍ക്ക് സ്വന്തം . ആ കണ്ണുകള്‍ക്ക് നോക്കാന്‍ 2 കുഞ്ഞി കണ്ണുകള്‍ വേറെയും ഉണ്ടാകാം .. അറിയില്ല .. പിന്നെ കണ്ടതും ഇല്ല .
പക്ഷെ ഒന്നുണ്ട് , കഴിഞ്ഞ ആറേഴു വര്‍ഷമായി അത് പോലെ ഒരു കണ്ണ് തേടി ഞാന്‍ നടക്കുന്നു .. ആ തിളക്കം ഒരാളിലും കാണാന്‍ കഴിഞ്ഞില്ല ..