അന്ത്യ ചുംബനം
എന്റെ പേനയില്‍
വിഷം പുരണ്ടിരിക്കുന്നു
ഞാന്‍ എഴുതുന്നതെന്
മരണ പത്രം
നിങ്ങള്‍ മുമ്പ്
വായിച്ചു തീര്തതെന്
വിരഹ കഥ
കണ്ണീര് ഇല്
കുതിര്‍ന്നത് കൊണ്ടാകാം
മറവിയുടെ ചിതലുകള്‍
ഒരറ്റത്ത് നിന്നും
അരിച്ചച്ചരിച്ചു ഇങ്ങേത്താരായി
അതിനു മുന്നേ തീര്‍ത്തേക്കാം
പൊയ്മുഖങ്ങള്‍ കൊണ്ടുള്ള
ഈ നാടകം
നിന്റെ ഓര്‍മ്മകള്‍
മായുന്നതിനു മുന്നേ
മറവിയുടെ
നീരാളിപിടുത്തത്തില്‍
അകപ്പെടും മുന്നേ
നിന്റെ വിഷം പുരണ്ട
ചുണ്ടുകളാല്‍
തരില്ലേ
അന്ത്യ ചുംബനം ?